മാഡ്രിഡ്/മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ പോരാട്ടങ്ങളിൽ റയൽ മാഡ്രിഡിനും എസി മിലാനും ജയം. ഇംഗ്ലണ്ടിൽ നിന്നുള്ള ചെൽസിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്പാനിഷ് വമ്പന്മാരായ റയൽ സ്വന്തം തട്ടകത്തിൽ തകർത്തത്.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിൽ കരീം ബെൻസേമയുടെ (21’) ഗോളിൽ റയൽ ആദ്യ ലീഡ് നേടി. 74-ാം മാർക്കോ അസെസിയോ റയലിന്റെ രണ്ടാം ഗോളും നേടി. 59-ാം മിനിറ്റിൽ ബെൻചിൽവെൽ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായി.
ഇറ്റാലിയൻ പോര്
ഇറ്റാലിയൻ വമ്പന്മാർ ഏറ്റുമുട്ടിയ മത്സരത്തിൽ ജയം എസി മിലാന്. സാൻ സിരോയിൽ അരങ്ങേറിയ മത്സരത്തിൽ നപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാൻ തോൽപ്പിച്ചു. അൾജീരിയൻ സ്റ്റാർ ഇസ്മായിൽ ബെന്നസെർ (40') മിലാന്റെ വിജയഗോൾ നേടി.
അടുത്ത ബുധനാഴ്ചയാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക.
ചാന്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനും എസി മിലാനും ജയം
10:22 AM Apr 13, 2023 | Deepika.com