ന്യൂഡൽഹി: ട്വിറ്ററിൽ പിന്തുടരരുതെന്ന് കോൺഗ്രസ് നേതാക്കളോടു ആവശ്യപ്പെട്ട ടി.സിദ്ദീഖ് എംഎൽഎയ്ക്കെതിരേ അനിൽ ആന്റണി. ശരാശരി കോണ്ഗ്രസുകാരൻ എന്നായിരുന്നു അനിൽ ആന്റണിയുടെ മറുപടി.
ആളുകൾ പങ്കിടുന്ന വ്യത്യസ്തമായ ആശയങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനാണ് ആളുകൾ ട്വിറ്റർ ഉപയോഗിക്കുന്നതെന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരെ പിന്തുടരുന്നത് ഒഴിവാക്കി സമാന ആശയങ്ങളുള്ളവരെ മാത്രം പിന്തുടരുന്നത് സ്വന്തം ശബ്ദങ്ങൾ സ്വയം കേൾക്കുന്നതിനു മാത്രമാകും ഉപകരിക്കുക. കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയ്ക്കു കാരണം ഇത്തരം ചിന്താഗതിയാണെന്നും അനിൽ ആന്റണി പറഞ്ഞു.
അനിലിനെ ട്വിറ്ററിൽ താൻ അണ്‍ഫോളോ ചെയ്തുവെന്നും എല്ലാ കോണ്ഗ്രസുകാരം അനിലിനെ അണ്‍ഫോളോ ചെയ്യണമെന്നുമാണ് ടി.സിദ്ദീഖ് ആവശ്യപ്പെട്ടത്.
അണ്‍ഫോളോ ആഹ്വാനത്തിനെതിരേ അനിൽ ആന്റണി
04:25 AM Apr 13, 2023 | Deepika.com