ന്യൂഡൽഹി: വേദങ്ങൾ, പുരാണങ്ങൾ തുടങ്ങിയ പൗരാണിക വിഷയങ്ങളെ ദേശീയ ക്രെഡിറ്റ് ചട്ടക്കൂടിൽ ഉൾപ്പെടുത്തി യുജിസി. ഇന്ത്യൻ ജ്ഞാന വ്യവസ്ഥയെന്ന പേരിൽ യുജിസി അവതരിപ്പിച്ച പ്രത്യേക കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ പ്രാവീണ്യം നേടുന്ന വിദ്യാർഥികൾക്ക് നിശ്ചിത ക്രെഡിറ്റുകൾ ലഭിക്കും.
വേദ വിജ്ഞാനം, ആയുർവേദം, ധനുർവേദം, സംഗീതം, ശില്പകല, വാസ്തുവിദ്യ, പുരാണങ്ങൾ, രാഷ്ട്രമീമാംസ, ധർമശാസ്ത്രം, വ്യാകരണം, ജ്യോതി ശാസ്ത്രം തുടങ്ങിയ 18 വിഷയങ്ങൾ (വിദ്യകൾ) ഇന്ത്യൻ വൈജ്ഞാനിക വിഷയങ്ങൾ എന്ന പേരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾ നിശ്ചിത തലത്തിലുള്ള യോഗ്യതയ്ക്ക് തത്തുല്യമായ കോഴ്സുകൾ പൂർത്തിയാക്കുന്പോഴാണ് ക്രെഡിറ്റുകൾ നൽകുന്നത്. സ്കൂളുകളും കോളജുകളും സർവകലാശാലകളും ക്രെഡിറ്റ് സന്പ്രദായം സ്വീകരിക്കുന്നതിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളും ദേശീയ ക്രെഡിറ്റ് ചട്ടക്കൂടിൽ പ്രതിപാദിക്കുന്നു.
പൗരാണിക വിഷയങ്ങൾ പഠിക്കുന്നവർക്ക് ക്രെഡിറ്റ് നൽകുമെന്ന് യുജിസി
02:10 AM Apr 13, 2023 | Deepika.com