തലപ്പെരുക്കം! വിയർത്ത് ജയിച്ച് റോയൽസ്

11:49 PM Apr 12, 2023 | Deepika.com
ചെന്നൈ: ഹാ​ർ​ട്ട് അ​റ്റാ​ക്കി​ന് സാ​ധ്യ​ത​യു​ള്ള ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന മു​ന്ന​റി​യി​പ്പ് ഐ​പി​എ​ൽ സം​ഘാ​ട​ക​ർ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. മാ​റി​മ​റി​യു​ന്ന വി​ജ​യ​സാ​ധ്യ​ത​ക​ൾ​ക്കി​ടെ, ആ​വേ​ശം അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട തു​ട​ർ​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മൂ​ന്ന് റ​ൺ​സി​ന്‍റെ ജ​യം.

എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ റോ​യ​ൽ​സ് ഉ​യ​ർ​ത്തി​യ 176 വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സി​എ​സ്കെ​യു​ടെ പോ​രാ​ട്ടം 172 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി(32*), ര​വീ​ന്ദ്ര ജ​ഡേ​ജ(25*) എ​ന്നി​വ​ർ ചെ​പ്പോ​ക്കി​ലെ മ​ഞ്ഞ​ക്ക​ട​ലി​നെ ആ​വേ​ശം കൊ​ള്ളി​ച്ച സി​ക്സ​റു​ക​ളു​മാ​യി അ​വ​സാ​നം വ​രെ പൊ​രു​തി​യെ​ങ്കി​ലും വി​ജ​യം അ​ക​ന്നു​നി​ന്നു.

സ്കോ​ർ:
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 175/8(20)
ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 172/6(20)


ജ​യ്സ​ൺ ഹോ​ൾ​ഡ​റി​ന്‍റെ പ​ക്ക​ൽ നി​ന്ന് ജ​ഡേ​ജ നേ​ടി​യ മൂ​ന്ന് ബൗ​ണ്ട​റി​ക​ളു​ടെ ക​രു​ത്തി​ൽ 19-ാം ഓ​വ​റി​ൽ പി​റ​ന്ന​ത് 19 റ​ൺ​സ്. ആ​റ് പ​ന്തി​ൽ 21 റ​ൺ​സ് പ്ര​തി​രോ​ധി​ക്കാ​നാ​യി എ​ത്തി​യ സ​ന്ദീ​പ് ശ​ർ​മ ത​ല​യു​ടെ മു​ന്നി​ൽ വി​റ​ച്ച്, ആ​ദ്യ പ​ന്ത് എ​ക്സ്ട്രീം വൈ​ഡ് ബൗ​ൺ​സ​റാ​ക്കി. നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സം അ​ടു​ത്ത പ​ന്തി​ലെ ലെ​ഗ് സൈ​ഡ് വൈ​ഡി​ലൂ​ടെ ചോ​ർ​ന്നു​പോ​യ​തോ​ടെ ശ​ർ​മ സ​മ്മ​ർ​ദ​ത്തി​ലാ​യി.

തു​ട​ർ​ന്ന് ഒ​രു ഡോ​ട്ട് ബോ​ൾ എ​റി​ഞ്ഞെ​ങ്കി​ലും യോ​ർ​ക്ക​റി​ന് ശ്ര​മി​ച്ച് ലോ ​ഫു​ൾ ടോ​സാ​യി പ​രി​ണ​മി​ച്ച ശ​ർ​മ​യു​ടെ അ​ടു​ത്ത ര​ണ്ട് പ​ന്തു​ക​ളും ത​ല നി​സാ​ര​മാ​യി സി​ക്സി​ന് തൂ​ക്കി. പി​ന്നീ​ടു​ള്ള പ​ന്തു​ക​ൾ എ​റൗ​ണ്ട് ദ ​വി​ക്ക​റ്റി​ൽ നി​ന്ന് തൊ​ടു​ത്ത് അ​വ​സാ​ന പ​ന്തി​ൽ വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് റ​ൺ​സാ​ക്കി ശ​ർ​മ നി​ശ്ച​യി​ച്ചു. ധോ​ണി സ്റ്റൈ​ൽ ഫി​നി​ഷി​നാ​യി കാ​ത്തി​രു​ന്ന ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി സിം​ഗി​ൾ പി​റ​ന്ന​തോ​ടെ ശ​ർ​മ​യ്ക്കും സ​ഞ്ജു​വി​നും വി​ജ​യാ​ശ്വാ​സം.

ഡെ​വ​ൺ കോ​ൺ​വെ(50) ന​ൽ​കി​യ അ​ടി​ത്ത​റ​യി​ലാ​ണ് സി​എ​സ്കെ ചേ​സ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി​യ ആ​ർ. അ​ശ്വി​ൻ, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നി​വ​ർ സ്കോ​റിം​ഗ് പി​ടി​ച്ചു​കെ​ട്ടി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ റോ​യ​ൽ​സി​ന് ജോ​സ് ബ​ട്‌​ല​ർ(52) - ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ(38) സ​ഖ്യം മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. സ​ഞ്ജു പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യെ​ങ്കി​ലും അ​ശ്വി​ൻ(30), ഷി​മ്റോ​ൺ ഹെ​റ്റ്മെ​യ​ർ(30) എ​ന്നി​വ​ർ ടീ​മി​നെ മു​ന്നോ​ട്ട് ന​യി​ച്ചു. ചെ​ന്നൈ​യ്ക്കാ​യി ജ​ഡേ​ജ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡേ, ആ​കാ​ശ് സിം​ഗ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി.

ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി റോ​യ​ൽ​സ് ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നാ​ല് പോ​യി​ന്‍റു​ള്ള സി​എ​സ്കെ അ​ഞ്ചാ​മ​താ​ണ്.