ഈ​ദി​ന് മു​സ്‌​ലിം ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ബി​ജെ​പി

09:27 PM Apr 12, 2023 | Deepika.com
കൊ​ച്ചി: ഈ​ദി​ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ ഭ​വ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​ശം​സ​ക​ള്‍ കൈ​മാ​റ​ണ​മെ​ന്ന് പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ര്‍ എം​പി.

ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ​യാ​ണ് ജാ​വ്ദേ​ക്ക​ർ ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക്രി​സ്മ​സി​നും ഈ​സ്റ്റ​റി​നും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശം​സ​ക​ള്‍ കൈ​മാ​റി. അ​തി​ന് സ​മാ​ന​മാ​യ നീ​ക്കം ഈ​ദി​നും ഉ​ണ്ടാ​വ​ണം. എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ക്കു​ക​യെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ശ​യം സാ​ക്ഷാ​ത്ക്ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. വി​ഷു എ​ല്ലാ​വ​രു​മാ​യി ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.