കൊ​മ്പ​ന്മാ​രെ അ​ട്ടി​മ​റി​ച്ച് കു​ഞ്ഞ​ന്മാ​ർ

08:02 PM Apr 12, 2023 | Deepika.com
കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ട്ടി​മ​റി​ച്ച് ഐ - ​ലീ​ഗ് ക്ല​ബ് ശ്രീ​നി​ധി ഡെ​ക്കാ​ൻ എ​ഫ്സി. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് അ​തി​ഥി​ക​ൾ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

17-ാം മി​നി​റ്റി​ൽ റി​ൽ​വാ​ൻ ഹ​സനും 43-ാം മി​നി​റ്റി​ൽ ഡേ​വി​ഡ് കാ​സ്റ്റ​ന​ഡേ​യു​മാ​ണ് ശ്രീ​നി​ധി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗോ​ൾ മ​ട​ക്കാ​ൻ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പോ​രാ​യ്മ ബ്ലാ​സ്റ്റേ​ഴ്സി​ന് തി​രി​ച്ച​ടി​യാ​യി.

ശ്രീ​നി​ധി​ക്കെ​തി​രാ​യ പ​രാ​ജ​യ​ത്തോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി ഫൈ​ന​ൽ മോ​ഹ​ങ്ങ​ൾ തു​ലാ​സി​ലാ​യി. ഇ​ന്ന് ജ​യി​ക്കു​ക​യും ഗ്രൂ​പ്പ് എ​യി​ലെ മ​റ്റൊ​രു പോ​രാ​ട്ട​മാ​യ റൗ​ണ്ട്ഗ്ലാ​സ് പ​ഞ്ചാ​ബ് - ബം​ഗ​ളൂ​രു എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ മ​ഞ്ഞ​പ്പ​ട​യ്ക്ക് സെ​മി ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.

ശ്രീ​നി​ധി​യോ​ട് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ, ഏ​പ്രി​ൽ 16-ന് ​ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​മാ​യി ന​ട​ക്കു​ന്ന പോ​രാ​ട്ടം ബ്ലാ​സ്റ്റേ​ഴ്സി​ന് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.