ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) നടത്തിയ പൊതുപരിപാടിക്കിടെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഖമ്മം ജില്ലയിലെ കരേപ്പള്ളി മേഖലയിലുള്ള ചീമലപ്പാട് ഗ്രാമത്തിലാണ് സംഭവം നടന്നത്. ബിആർഎസിന്റെ നേതൃത്വത്തിന്റെ സംഘടിപ്പിച്ച "ആത്മീയ സമ്മേളന'ത്തിനിടെയാണ് അപകടമുണ്ടായത്.
പരിപാടിക്കിടെ പൊട്ടിച്ച പടക്കങ്ങളിൽ നിന്നുള്ള തീപ്പൊരി, സമ്മേളന വേദിക്ക് 250 മീറ്റർ അകലെയുള്ള കുടിലിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറിൽ പതിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ബിആർഎസ് പരിപാടിക്കിടെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
06:34 PM Apr 12, 2023 | Deepika.com