ഭ​ട്ടി​ൻ​ഡ സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ വെ​ടി​വ​യ്പ്; മ​രി​ച്ച ജ​വാ​ന്മാ​രെ തി​രി​ച്ച​റി​ഞ്ഞു

09:46 PM Apr 12, 2023 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ഭ​ട്ടി​ൻ​ഡ സൈ​നി​ക കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മ​ര​ണ​പ്പെ​ട്ട സൈ​നി​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് അ​ധി​കൃ​ത​ർ. സാ​ഗ​ർ ബ​ന്നെ(25), ക​മ​ലേ​ഷ് ആ​ർ.(24), യോ​ഗേ​ഷ് കു​മാ​ർ ജെ.(24), ​സ​ന്തോ​ഷ് എം. ​നാ​ഗ​രാ​ൽ(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബാ​ര​ക്കി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. സം​ഭ​വം ഭീ​ക​ര​വാ​ദ ആ​ക്ര​മ​ണ​മ​ല്ലെ​ന്നും സൈ​നി​ക കേ​ന്ദ്ര​ത്തി​നു​ള്ളി​ൽ ത​ന്നെ​യു​ള്ള വ്യ​ക്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ നി​ന്നും മോ​ഷ്ടി​ച്ച ഇ​ൻ​സാ​സ് അ​സോ​ൾ​ട്ട് റൈ​ഫി​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഈ ​തോ​ക്കി​നൊ​പ്പം കാ​ണാ​താ​യ 28 തി​ര​ക​ളി​ൽ 19 എ​ണ്ണം ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ട​ത്തി​യി​രു​ന്നു.

ഭ​ട്ടി​ൻ​ഡ​യി​ലെ ആ​ർ​ട്ടി​ല​റി യൂ​ണി​റ്റി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 4.30-നാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.