പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; ഇ​ഡി അ​ന്വേ​ഷ​ണ സ്റ്റേ ​ഹൈ​ക്കോ​ട​തി നീ​ക്കി

05:22 PM Apr 12, 2023 | Deepika.com
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ മു​ൻ മ​ന്ത്രി​യും മു​സ്ലിം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് തി​രി​ച്ച​ടി. അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്തി​രു​ന്ന ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി.

കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ധി​ച്ചു.

ഇ​ഡി അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്ത് ഇ​ബ്രാ​ഹിം​കു​ഞ്ഞാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ ​വാ​ങ്ങി​യി​രു​ന്ന​ത്.