അടിമാലി പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

03:40 PM Apr 12, 2023 | Deepika.com
ഇടുക്കി: അടിമാലി പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. സൗമ്യ അനില്‍ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

എല്‍ഡിഎഫ് അംഗമായിരുന്ന സൗമ്യ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് ഭരണം ലഭിച്ചത്. 21 അംഗ പഞ്ചായത്തില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 10 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.