മുഖ്യമന്ത്രിക്കെതിരായ കേസ്; ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ അഞ്ചിന് ഹര്‍ജി പരിഗണിക്കും

04:33 PM Apr 12, 2023 | Deepika.com
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നത് ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ അഞ്ചിലേയ്ക്ക് മാറ്റി. ഹര്‍ജിക്കാരന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി.

കേസിലെ പുനഃപരിശോധനാ ഹര്‍ജി ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഇതിന് സമയം വേണമെന്നും പരാതിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ലെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് ജൂണിലേയ്ക്ക് മാറ്റുകയായിരുന്നു.