കെട്ടിടനികുതി വര്‍ധന; ഏപ്രില്‍ 26ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും

03:23 PM Apr 12, 2023 | Deepika.com
തിരുവനന്തപുരം: കെട്ടിട പെര്‍മിറ്റ് ഫീസും പുതിയ വീടുകള്‍ക്കുള്ള നികുതിയും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതില്‍ പ്രതിഷേധിച്ച് ഏപില്‍ 26 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് യുഡിഎഫ് മാര്‍ച്ചു നടത്തുമെന്നും സതീശന്‍ പറഞ്ഞു.

വീട് വയ്ക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് പെര്‍മിറ്റ് എടുക്കാനുള്ള അപേക്ഷാഫീസ് 30 രൂപയില്‍നിന്ന് 1000 രൂപ മുതല്‍ 5000 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 150 ച.മീ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് നേരത്തെ 550 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 8500 രൂപയാക്കി ഉയര്‍ത്തി.

എത്ര ശതമാനം ഇരട്ടിയാണ് വര്‍ധിച്ചത്. കേരളത്തില്‍ ഒരു കാലത്തും ഉണ്ടാകാത്ത അന്യായ വര്‍ധനയാണ് ഇതെന്നും സതീശന്‍ വിമര്‍ശിച്ചു.