തിരുവനന്തപുരം: എസ്എന്‍ കോളജ് ഗോള്‍ഡണ്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ തുടരന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന് സുപ്രീംകോടതിയെ സമീപിക്കും. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാലും പുനരന്വേഷണം നടത്താനുള്ള അവകാശം പോലീസിനുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.
ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടല്‍ നടത്തിയെന്ന വാദവും ഉന്നയിക്കും. പരാതിക്കാരനായ സുരേന്ദ്രബാബുവിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 1999ല്‍ സുരേന്ദ്രബാബു കൂടി അംഗമായ ബോര്‍ഡ് യോഗം ജൂബിലിയുടെ മുഴുവന്‍ കണക്കുകളും അംഗീകരിച്ച് പാസാക്കിയതാണ്. പിന്നീട് 2004ല്‍ പരാതി നല്‍കുകയായിരുന്നു.
തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും വെള്ളാപ്പള്ളി ഹര്‍ജിയില്‍ ഉന്നയിക്കും. അപ്പീല്‍ സുപ്രീംകോടതി തള്ളിയാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കാനാണ് നീക്കം.
കേസില്‍ 2020ല്‍ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വെള്ളാപ്പള്ളിയുടെ ആവശ്യം അംഗീകരിച്ച കോടതി ഇതിന് അനുമതി നല്കി. തുടര്‍ന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ കേസില്‍ ഇനി വെള്ളാപ്പള്ളി വിചാരണ നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുക.
എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ്; ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി സുപ്രീം കോടതിയെ സമീപിക്കും
03:22 PM Apr 12, 2023 | Deepika.com