ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം സു​നി​ശ്ചി​തം, ലീ​ഗ് ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തും: കു​ഞ്ഞാ​ലി​ക്കു​ട്ടി

09:16 AM Apr 11, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് മു​സ്ലീം​ലീ​ഗ് ദേ​ശീ​യ ജനറൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ള്‍ മാ​റ്റി​വ​ച്ചു​കൊ​ണ്ട് എ​ല്ലാ മ​തേ​ത​ര ക​ക്ഷി​ക​ളും കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ ന​ല്‍​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​തെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

ബം​ഗ​ളൂ​രുവി​ല്‍ മു​സ്ലീം ലീ​ഗ് ഓ​ഫീ​സി​ല്‍ ന​ട​ന്ന സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി. ഫാ​സി​സ്റ്റ് ശ​ക്തി​ക​ളു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​നും കോ​ണ്‍​ഗ്ര​സ് വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കാ​നും ലീ​ഗ് ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തും. മ​തേ​ത​ര ഭ​ര​ണം തി​രി​ച്ചു കൊ​ണ്ടുവ​രേ​ണ്ട​ത് എ​ല്ലാ മ​തേ​ത​ര വി​ശ്വ​സി​ക​ളു​ടെ​യും ക​ര്‍​ത്ത​വ്യ​മാ​ണെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂട്ടിചേർത്തു.

ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ക​ര്‍​ണാ​ട​ക​യി​ല്‍ ലീ​ഗ് ആ​വി​ഷ്‌​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്‌​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു.