മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി: റി​വ്യു ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും

04:20 AM Apr 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു എ​ന്ന ഹ​ർ​ജി​യി​ൽ ലോ​കാ​യു​ക്ത​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ച് റി​വ്യു ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും. പ​രാ​തി​ക്കാ​ര​നാ​യ ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ ന​ൽ​കി​യ റി​വ്യു ഹ​ർ​ജി​യാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്.

ലോ​കാ​യു​ക്ത​യു​ടെ മൂ​ന്നം​ഗ വി​ശാ​ല ബെ​ഞ്ച് നാ​ളെ കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന് റി​വ്യു ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം ലോ​കാ​യു​ക്ത തീ​രു​മാ​നി​ച്ച​ത്. കേ​സ് മൂ​ന്നം​ഗ ബെ​ഞ്ചി​നു വി​ട്ട ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കു​ക, കേ​സ് നി​ല​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യം ഇ​നി പ​രി​ശോ​ധി​ക്ക​രു​ത് എ​ന്നീ കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റി​വ്യു ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു​ള്ള തു​ക ച​ട്ട​വി​രു​ദ്ധ​മാ​യി വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു എ​ന്ന പ​രാ​തി​യി​ൽ ര​ണ്ടം​ഗ ബെ​ഞ്ച് പ​രാ​തി പ​രി​ഗ​ണി​ച്ചു വാ​ദം കേ​ട്ട​തി​നു ശേ​ഷം വി​ശാ​ല​ബെ​ഞ്ചി​നു വി​ടാ​നാ​യി​രു​ന്നു വി​ധി. ര​ണ്ടം​ഗ ബെ​ഞ്ചി​ൽ ഭി​ന്ന​വി​ധി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു വി​ശാ​ല​ബെ​ഞ്ചി​നു വി​ടാ​നു​ള്ള തീ​രു​മാ​നം.

കേ​സ് ലോ​കാ​യു​ക്ത​യു​ടെ പ​രി​ധി​യി​ൽ വ​രു​മോ എ​ന്ന കാ​ര്യം ഒ​രി​ക്ക​ൽ പ​രി​ഗ​ണി​ച്ചു തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷം വീ​ണ്ടും വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട​തി​നെ​തി​രെ​യാ​ണ് റി​വ്യു ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.