കൊ​ച്ചി​ന്‍ ദേ​വ​സ്വം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ പേ​ര് കൊ​ത്തി​യ ശി​ലാ​ഫ​ല​ക​ങ്ങ​ള്‍ പാ​ടി​ല്ല: ഹൈ​ക്കോ​ട​തി

02:18 AM Apr 11, 2023 | Deepika.com
കൊ​ച്ചി: കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളു​ടെ പേ​ര് കൊ​ത്തി​യ ശി​ലാ​ഫ​ല​ക​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റീ​സ് അ​നി​ല്‍ കെ ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

തൃ​ശൂ​ര്‍ നെ​യ്ത​ല​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ തു​ലാ​ഭാ​ര​ത്ത​ട്ടി​ല്‍ അ​തു സം​ഭാ​വ​ന ചെ​യ്ത ചേ​റ്റു​പു​ഴ സ്വ​ദേ​ശി വി​ജ​യ​ന്‍റെ പേ​ര് നീ​ക്കം ചെ​യ്ത​തു പു​നഃ​സ്ഥാ​പി​ക്കാ​ന്‍ കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ച​തി​നെ​തി​രെ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

2014 ജൂ​ലൈ​യി​ല്‍ വി​ജ​യ​ന്‍റെ പേ​ര​ക്കു​ട്ടി​യു​ടെ തു​ലാ​ഭാ​രം ന​ട​ത്തു​ന്ന​തി​നി​ടെ ത​ട്ടു ത​ക​ര്‍​ന്നു വീ​ണ് കു​ട്ടി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ജ​യ​ന്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ത​ന്‍റെ പേ​രു കൊ​ത്തി​യ തു​ലാ​ഭാ​ര​ത്ത​ട്ട് സ​മ​ര്‍​പ്പി​ച്ചു.

2020 ല്‍ ​ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഈ ​പേ​രു നീ​ക്കം ചെ​യ്ത​തി​നെ​തി​രെ വി​ജ​യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പേ​ര് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നെ​തി​രെ​യാ​ണ് സ​മി​തി ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​ത്.