കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ശ​ങ്ക; മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ആ​ലോ​ച​ന

07:04 PM Apr 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​.

ദി​നം​പ്ര​തി​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് 1801 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ, മുതിർന്ന പൗരന്മാർ, ജീ​വി​ത ശൈ​ലി രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ‌