വീ​ണാ ജോ​ർ​ജി​നെ​തി​രെ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​സി​വൈ​എം

06:57 PM Apr 10, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ വീ​ണ്ടും പോ​സ്റ്റ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​സം​ഘം(​ഒ​സി​വൈ​എം). അ​ടൂ​ർ ന​ഗ​ര​ത്തി​ലാ​ണ് വീ​ണാ ജോ​ർ​ജി​നെ​തി​രെ ഒ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്യ​മാ​യി പോ​സ്റ്റ​ർ പ​തി​ച്ച​ത്.

ച​ർ​ച്ച് ബി​ൽ വി​ഷ​യ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ നേ​ര​ത്തെ​യും യു​വ​ജ​ന​സം​ഘം പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ഒ​രു യു​വാ​വി​നെ​തി​രെ ക​ലാ​പാ​ഹ്വാ​ന​ത്തി​നും പൊ​തു​ജ​നമ​ധ്യ​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നു​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന് വീ​ണ്ടും പോ​സ്റ്റ​ർ പ്ര​തി​ഷേ​ധ​വു​മാ​യി യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. മ​ന്ത്രി​ക്കെ​തി​രെ സം​സാ​രി​ച്ചാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന് ഒ​സി​വൈ​എം നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

‘ച​ര്‍​ച്ച് ബി​ല്‍; പി​ണ​റാ​യി വി​ജ​യ​ന്‍ നീ​തി ന​ട​പ്പാ​ക്ക​ണം’, ‘ന​മ്മു​ടെ വി​യ​ര്‍​പ്പി​ലും വോ​ട്ടി​ലും മ​ന്ത്രി​യാ​യ വീ​ണ ജോ​ര്‍​ജ് മൗ​നം വെ​ടി​യ​ണം’ എ​ന്നി​ങ്ങ​നെ​യാ​ണ് നേ​ര​ത്തെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ എ​ഴു​തി​യി​രു​ന്ന​ത്.