രാ​ഹു​ൽ ഗാ​ന്ധി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ൽ; ഗം​ഭീ​ര സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ കെ​പി​സി​സി

05:58 PM Apr 10, 2023 | Deepika.com
വ​യ​നാ​ട്: എം​പി സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യി വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ കെ​പി​സി​സി. ചൊ​വ്വാ​ഴ്ച​യാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ എ​ത്തു​ന്ന​ത്.

രാ​ഹു​ലി​ന് പി​ന്തു​ണ​യ​റി​യി​ച്ച് വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ അ​ണി​നി​ര​ത്തി വ​ൻ റാ​ലി​യാ​ണ് കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യും ചൊ​വ്വാ​ഴ്ച രാ​ഹു​ലി​നൊ​പ്പം എ​ത്തു​ന്നു​ണ്ട്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും വി​മാ​ന​ത്തി​ല്‍ ക​ണ്ണൂ​രി​ലെ​ത്തു​ന്ന രാ​ഹു​ല്‍ തു​ട​ര്‍​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നോ​ടെ ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങു​ന്ന രാ​ഹു​ല്‍ തു​ട​ര്‍​ന്ന് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ക​ല്‍​പ്പ​റ്റ കൈ​നാ​ട്ടി​യി​ല്‍ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ല്ലാം പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

പൊ​തു സ​മ്മേ​ള​ന​ശേ​ഷം ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം ക​ണ്ണൂ​രി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന രാ​ഹു​ൽ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.