അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം; ഗോ​വി​ന്ദ​നും സ​ച്ചി​ൻ ദേ​വി​നു​മെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി ര​മ

12:00 AM Apr 11, 2023 | Deepika.com
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ത​നി​ക്കേ​റ്റ പ​രി​ക്ക് മു​ൻ​നി​ർ​ത്തി അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, കെ.​എ​സ്. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ, ദേ​ശാ​ഭി​മാ​നി പ​ത്രം എ​ന്നി​വ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി കെ.​കെ. ര​മ എം​എ​ൽ​എ.

ഇ​വ​ർ​ക്കെ​തി​രെ ര​മ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സാമൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലും ത​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യണമെന്നും ഇല്ലെങ്കിൽ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ര​മ​യു​ടെ ആ​വ​ശ്യം. ഇ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെയ്യുമെന്നും ര​മ അറിയിച്ചിട്ടുണ്ട്.