ബാ​ല​ന്‍റെ ചു​ണ്ടി​ൽ ചും​ബി​ച്ച സം​ഭ​വം; മാ​പ്പ് പ​റ​ഞ്ഞ് ലാ​മ

07:48 PM Apr 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​നു​ഗ്ര​ഹ​ത്തി​നാ​യി ത​ന്‍റെ അ​രി​കി​ലെ​ത്തി​യ ബാ​ല​ന്‍റെ ചു​ണ്ടി​ൽ ചും​ബി​ക്കു​ക​യും നാ​വി​ൽ ന​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി ടി​ബ​റ്റ​ൻ ആ​ത്മീ​യ നേ​താ​വ് ദ​ലൈ ലാ​മ.

സം​ഭ​വ​ത്തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും ത​ന്‍റെ വാ​ക്കു​ക​ൾ കൊ​ണ്ടു​ണ്ടാ​യ വേ​ദ​ന​യ്ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഹോ​ദ​ര​ങ്ങ​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ ലാ​മ അ​റി​യി​ച്ചു.

ക​ണ്ടു​മു​ട്ടു​ന്ന​വ​രോ​ട് നി​ഷ്ക​ള​ങ്ക​വും ത​മാ​ശ​യോ​ടെ​യു​മു​ള്ള സ​മീ​പ​ന​മാ​ണ് പ​ല​പ്പോ​ഴും ന​ട​ത്താ​റു​ള്ള​തെ​ന്നും ഇതും അത്തരത്തിലുള്ളത് ആയിരുന്നുവെന്നും ലാ​മ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

അ​നു​ഗ്ര​ഹ​ത്തി​നാ​യി അ​രി​കി​ലെ​ത്തി​യ ബാ​ല​നോ​ട് ചും​ബ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന ലാ​മ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.