ചണ്ഡീഗര്‍ : ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ സഹായി പപാല്‍പ്രീത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പഞ്ചാബ് പോലീസും പഞ്ചാബ് കൗണ്ടര്‍ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.
അമൃത്പാലിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ഫെബ്രുവരി 23 ന് അജ്നാല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അജ്നാല അക്രമക്കേസിലും പ്രതിയാണ് പപാല്‍പ്രീത്.
നിലവില്‍ അമൃത്സര്‍ റൂറല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് പപാല്‍പ്രീത് സിംഗ്. അതേസമയം അമൃത്പാല്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
അമൃത്പാലിന്റെ സഹായി പപാല്‍പ്രീത് സിംഗ് അറസ്റ്റിൽ
03:33 PM Apr 10, 2023 | Deepika.com