കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ചക്ക​കം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക​ണം: ഹൈ​ക്കോ​ട​തി

03:09 PM Apr 10, 2023 | Deepika.com
കൊ​ച്ചി : കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ വീ​ണ്ടും വീ​ഴ്ച വ​ന്ന​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി ഹൈ​ക്കോ​ട​തി. വ്യാ​ഴാ​ഴ്ച​ക്ക​കം പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും, ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

എ​ല്ലാം മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക​കം പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഇ​ത് പാ​ലി​ക്ക​പ്പെ​ടാ​താ​യ​തോ​ടെ​യാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.