തിരുവനന്തപുരം: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റിട്ട് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി ഡിജിപിക്ക് പരാതി നൽകി.
കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശശിധരൻ കെ.പി. കക്കറ എന്ന ഉദ്യോഗസ്ഥൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് ആക്ഷേപിച്ചെന്നാണ് പരാതി.
രാഷ്ട്രീയ ചായ്വുള്ളതും പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് കമന്റെന്ന് പരാതിയിൽ പറയുന്നു.
സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ സർവീസ് ചട്ടമെന്നിരിക്കെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരേ കർശനമായ നടപടി ഉണ്ടാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേ പരാതി നൽകി സുധാകരൻ
01:02 PM Apr 10, 2023 | Deepika.com