കെ​എ​സ്‌​യു ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ കൊ​ല​ക്കേ​സ് പ്ര​തി​ക​ളും

10:17 PM Apr 08, 2023 | Deepika.com
തൊ​ടു​പു​ഴ: കെ​എ​സ്‌​യു പു​റ​ത്തു​വി​ട്ട പു​തി​യ ഭാ​ര​വാ​ഹി​പ്പ​ട്ടി​ക​യി​ൽ കൊ​ല​ക്കേ​സ് പ്ര​തി​ക​ളും ഇ​ടം​നേ​ടി.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നും ഇ​ടു​ക്കി എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യിരുന്ന ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ നി​ധി​ൻ ലൂ​ക്കോ​സ് കെ​എ​സ്‌​യു ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ട്ടു.

കേ​സി​ലെ അ​ഞ്ചാം പ്ര​തി ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്.

2022 ജ​നു​വ​രി 10-നാ​ണ് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ധീ​ര​ജ് രാ​ജേ​ന്ദ്ര​ൻ കോ​ള​ജി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്.