തിരുവനന്തപുരം: എൻസിഇആർടി സിലബസിൽ നിന്ന് ഗാന്ധിവധം, മുഗൾഭരണം അടക്കമുള്ള സംഭവങ്ങളെപ്പറ്റിയുള്ള പാഠഭാഗങ്ങൾ വെട്ടിമാറ്റിയ കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളം.
പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാൻ കഴിയില്ലെന്നും ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി എൻസിഇആർടി പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം തയാറാക്കുന്നതടക്കം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻസിഇആർടി വിവാദം; ആവശ്യമെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം ഇറക്കുമെന്ന് കേരളം
08:43 PM Apr 08, 2023 | Deepika.com