ചെന്നൈ: തമിഴ്നാട്ടിലെ നാഗര്കോവിലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കന്നുമാമൂട് സ്വദേശി ജി.റസലിയന്‍(66) മകന് അരുണ്‍ സാം(30) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ അരുണിന്റെ ജോലിസ്ഥലത്തു പോയി മടങ്ങി വരുന്നതിനിടെ റോഡരികിലെ മരത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു.
വാഹനമോടിച്ചിരുന്ന അരുണ്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
നാഗര്‍കോവിലില്‍ വാഹനാപകടം: അച്ഛനും മകനും മരിച്ചു
03:21 PM Apr 08, 2023 | Deepika.com