വി​മാ​ന​ത്തി​ന്‍റെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മം; യാ​ത്ര​ക്കാ​ര​നെ സി​ഐ​എ​സ്എ​ഫി​ന് കൈ​മാ​റി

03:21 PM Apr 08, 2023 | Deepika.com
ബം​ഗ​ളൂ​രു: മ​ദ്യ​ല​ഹ​രി​യി​ല്‍ വി​മാ​ന​ത്തി​ന്‍റെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍. 40കാ​ര​നാ​യ യാ​ത്ര​ക്കാ​ര​നെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​ന് (സി​ഐ​എ​സ്എ​ഫ്) കൈ​മാ​റി​യ​ത്.

രാ​വി​ലെ 7.56ന് ​ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ഇ​യാ​ള്‍ എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സി​റ്റ് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​നെ ജീ​വ​ന​ക്കാ​ര്‍ ക്യാ​പ്റ്റ​നെ വി​വ​ര​മ​റി​യി​ച്ച​ശേ​ഷം ഇ​യാ​ളെ അ​വി​ടെ​നി​ന്ന് മാ​റ്റു​ക​യും താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ല്‍ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​യു​ട​നെ ഇ​യാ​ളെ സി​ഐ​എ​സ്എ​ഫി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.