കോ​വി​ഡ് വർധന; സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് അ​വ​ലോ​ക​ന യോ​ഗം

09:25 AM Apr 08, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത കോ​വി​ഡ് കേ​സു​ക​ള്‍ പ്ര​തി​ദി​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച അ​വ​ലോ​ക​ന യോ​ഗം ചേ​രും. ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും, ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും യോ​ഗം ചേ​ര്‍​ന്ന് സാ​ഹ​ച​ര്യം അ​വ​ലോ​ക​നം ചെ​യ്യും.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്ന​ത്.
കോ​വി​ഡ് ആ​ശ​ങ്ക ച​ര്‍​ച്ച​ ചെ​യ്യാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചിരുന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലത്തി​ല്‍ പ​രി​ശോ​ധ​ന​യും ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​വും കൂ​ട്ടാ​നും തി​ങ്ക​ള്‍, ചൊ​വ്വാ​ ദി​വ​സ​ങ്ങ​ളി​ല്‍ മോ​ക്ഡ്രി​ല്‍ ന​ട​ത്താ​നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.