കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്ണൂരില്നിന്നെന്ന് മൊഴി. ആക്രമണം നടത്തിയ ഞായറാഴ്ച തന്നെയാണ് പെട്രോള്‍ വാങ്ങിയതെന്നും ഇയാള്‍ മൊഴി നല്കി.
സമ്പര്‍ക് ക്രാന്തിഎക്സ്പ്രസില്വന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം സമീപത്തുള്ള പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങുകയായിരുന്നെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പിലേതടക്കം സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
ഇയാള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ട്രെയിന്‍ ആക്രമണം: പെട്രോള്‍ വാങ്ങിയത് ഷൊര്ണൂരില്നിന്നെന്ന് പ്രതി
03:21 PM Apr 08, 2023 | Deepika.com