ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ ജനക്കൂട്ടത്തിലേക്ക് അക്രമി കാർ ഇടിച്ചുകയറ്റി. ഒരു ഇറ്റാലിയൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. അക്രമിയെ വെടിവച്ചു കൊന്നു.
ടെൽ അവീവ് പ്രൊമെനേഡിന് സമീപമാണ് സംഭവം. തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഇരുന്നുകൊണ്ട് അക്രമി പോലീസിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചു. ഉടൻ തന്നെ പോലീസ് അക്രമിയെ വെടിവച്ചു കൊന്നു.
ഭീകരാക്രമണങ്ങളെ നേരിടാൻ കൂടുതൽ സേനയെ അണിനിരത്താൻ ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി.
ടെൽ അവീവിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം; ഒരാൾ മരിച്ചു
07:25 AM Apr 08, 2023 | Deepika.com