ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കോ​ൺ​ഗ്ര​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു: എം.​വി.​ജ​യ​രാ​ജ​ൻ

12:12 PM Apr 07, 2023 | Deepika.com
ക​ണ്ണൂ​ർ: ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കോ​ൺ​ഗ്ര​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ക​യാ​ണെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ന്‍റ​ണി​യു​ടെ അ​റി​വോ​ടെ ത​ന്നെ​യാ​ണ് മ​ക​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​യി​രി​ക്കു​ന്ന​ത്. ഇ​നി ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന നേ​താ​വ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ​റ്റി​യ പ​ദ​വി പ​റ​ഞ്ഞു​റ​പ്പി​ക്കാ​നാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യെ നേ​ര​ത്തെ അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്നും എം.​വി.​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.