കോഴിക്കോട്: എലത്തൂര്‍ തീവയപ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് മജസ്ട്രേറ്റ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇതോടെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറിയ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ പോലീസ് വൈകാതെ സമര്‍പ്പിക്കും.
വ്യാഴാഴ്ച വൈദ്യപരിശോധനക്ക് ശേഷം ഷാറൂഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.
മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശംകൂടി കണക്കിലെടുത്താകും പ്രതിയെ ജയിലിലേക്ക് മാറ്റണമൊ അതോ ആശുപത്രിയില്‍തന്നെ ചികിത്സ തുടരണമൊ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്; ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍
11:36 AM Apr 07, 2023 | Deepika.com