യു​പി​യി​ൽ പെ​ൺ​കു​ട്ടി​യെ ബ​ന്ദി​യാ​ക്കി പീ​ഡി​പ്പി​ച്ചു; പ്ര​തി ഒ​ളി​വി​ൽ

12:39 AM Apr 07, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ദി​യാ​ക്കി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം.

14കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

റി​ഷി സേ​ത് എ​ന്ന​യാ​ളാ​ണ് കേ​സി​ലെ പ്ര​തി. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​യാ​ൾ മൂ​ന്ന് ദി​വ​സം കു​ട്ടി​യെ ബ​ന്ദി​യാ​ക്കി പീ​ഡി​പ്പി​ച്ചു. പോ​ക്സോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ‌‌

റി​ഷി സേ​തി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.