എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സ്: ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

11:15 PM Apr 06, 2023 | Deepika.com
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി(24)​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ലേ​റ്റ മു​റി​വു​ക​ളു​ടെ​യും പൊ​ള്ള​ലി​ന്‍റെ​യും പ​ഴ​ക്ക​വും മ​റ്റും പ​രി​ശോ​ധി​ച്ച് രേ​ഖ​പ്പെ​ടു​ത്താ​ൻ മെ​ഡി.​കോ​ള​ജി​ലെ​ത്തി​ച്ച പ്ര​തി​യെ പ​രി​ശോ​ധി​ച്ച​തി​ൽ മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തോ​ടെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി അ​ഡ്മി​റ്റാ​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ഡ്മി​റ്റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടെ പ്ര​തി​യെ നേ​രി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നു​ള്ള ശ്ര​മം പോ​ലീ​സ് ഉ​പേ​ക്ഷി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രെ കൊ​ല്ലാ​നു​ള്ള ശ്ര​മം, ട്രെ​യി​നി​ല്‍ തീ​യി​ട​ല്‍ എ​ന്നി​വ​യ്ക്കു​ള്ള കു​റ്റ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ട്രെ​യി​നി​ല്‍ തീ​യി​ട്ട സം​ഭ​വം യു​എ​പി​എ നി​യ​മ​ത്തി​ലെ 15, 16 വ​കു​പ്പു​ക​ള്‍ ചു​മ​ത്താ​കു​ന്ന കു​റ്റ​മാ​ണ്.

കേ​ര​ള​ത്തി​ല്‍ മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത സെ​യ്ഫി ഒ​റ്റ​ക്കാ​യി​രി​ക്കി​ല്ല ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ശാ​സ്ത്രീ​യ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​ക്കാ​നാ​ണ് തീ​രു​മാ​നം.