കാ​ന​ഡ​യി​ലെ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന് നേ​ർ​ക്ക് ഗ്ര​ഫി​റ്റി ആ​ക്ര​മ​ണം

11:06 PM Apr 06, 2023 | Deepika.com
ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ലെ ഒ​ന്‍റാ​രി​യോ​യി​ലെ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന് നേ​ർ​ക്ക് അ​ജ്ഞാ​ത​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ‍ക്ഷേ​ത്ര​ത്തി​ലെ ഭി​ത്തി​യി​ൽ ഇ​ന്ത്യാ​വി​രു​ദ്ധ, ഹി​ന്ദു​വി​രു​ദ്ധ ഗ്ര​ഫി​റ്റി​ക​ൾ ആ​ലേ​ഖ​നം ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. യു​വാ​ക്ക​ള​ട​ങ്ങു​ന്ന സം​ഘം സ്പ്രേ ​പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കു​റി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ൾ ഗ്ര​ഫി​റ്റി എ​ഴു​തു​ന്ന​തി​നി​ടെ മ​റ്റു​ള്ള​വ​ർ കാ​വ​ൽ നി​ൽ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും പ്ര​ദേ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡാ​ഷ് കാ​മ​റ​ക​ളി​ൽ നി​ന്നും പോ​ലീ​സ് ഡേ​റ്റ ശേ​ഖ​രി​ച്ചു. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ന് നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​ത്തെ ഒ​ട്ടാ​വ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​ൻ അ​പ​ല​പി​ച്ചു.