"രാ​ഹു​ൽ ഗാ​ന്ധി ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ മ​ഹാ​ത്മ ഗാ​ന്ധി'

03:30 PM Apr 06, 2023 | Deepika.com
റാ​യ്പു​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ മ​ഹാ​ത്മ ഗാ​ന്ധി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ. ഛത്തീ​സ്ഗ​ഡ് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​മി​തേ​ഷ് ശു​ക്ല​യാ​ണ് രാ​ഹു​ലി​നെ മ​ഹാ​ത്മാ​ഗാ​ന്ധി​യോ​ട് ഉ​പ​മി​ച്ച​ത്.

2018ലെ ഛ​ത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ശു​ക്ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ഹാ​ത്മ ഗാ​ന്ധി​യും രാ​ഹു​ലും ത​മ്മി​ൽ ഒ​രു​പാ​ട് സാ​മ്യ​ങ്ങ​ളു​ണ്ടെ​ന്നും ശു​ക്ല പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​യി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഗാ​ന്ധി​ജി ദ​ണ്ഡി മാ​ർ​ച്ച് ന​ട​ത്തു​ക​യു​ണ്ടാ​യി. രാ​ഹു​ൽ ഇ​ന്ത്യ​യു​ടെ പു​ത്ര​നാ​ണെ​ന്ന് എം​എ​ൽ​എ വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു.

താ​ൻ പ​റ​യു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും ശു​ക്ല പ​റ​ഞ്ഞു.