കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; സിദ്ധരാമയ്യയുടെ മകന് സീറ്റില്ല

02:34 PM Apr 06, 2023 | Deepika.com
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ചത്. എന്നാൽ 58 സീറ്റുകളിൽ ഇപ്പോഴും ധാരണയായിട്ടില്ല.

അതേസമയം, കോലാറിൽ ഇത്തവണയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്കും സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.