അ​രി​ക്കൊ​മ്പ​ൻ ഈ​സ്റ്റ​ർ വ​രെ സ്വ​ത​ന്ത്ര​ൻ; പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് മാ​റ്റി​യേ​ക്കും

08:35 PM Apr 05, 2023 | Deepika.com
തൊ​ടു​പു​ഴ: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ വി​ഹ​രി​ക്കു​ന്ന അ​രി​ക്കൊ​മ്പ​ൻ എ​ന്ന കാ​ട്ടാ​ന​യെ പി​ടി​കൂ​ടു​ന്ന​ത് ഈ​സ്റ്റ​ർ വ​രെ നീ​ട്ടി​വ​യ്ക്കാ​ൻ ധാ​ര​ണ. ആ​ന​യെ പി​ടി​കൂ​ടി പ​റ​മ്പി​ക്കു​ളം വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ൽ അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യം ന​ട​ത്തേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​നം വി​ധി​പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷ​മാ​കും ഉ​ണ്ടാ​വു​ക.

അരിക്കൊമ്പനെ അണിയിക്കാനുള്ള ആ​ധു​നി​ക റേ​ഡി​യോ കോ​ള​ർ നി​ല​വി​ൽ വ​നം​വ​കു​പ്പി​ന്‍റെ കൈ​വ​ശ​മി​ല്ല. ഈ ​ഉ​പ​ക​ര​ണം ആ​സാ​മി​ൽ നി​ന്ന് എ​ത്തി​ച്ച ശേ​ഷ​മാ​യി​രി​ക്കും ദൗ​ത്യം ആ​രം​ഭി​ക്കു​ക. ‌

ചൊ​വ്വാ​ഴ്ച ദൗ​ത്യം ന​ട​ത്ത​ണ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് ആ​ന​യെ മാ​റ്റാ​നാ​യി ഏ​ക​ദേ​ശം ആ​റ് മ​ണി​ക്കൂ​ർ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ത​ട​സ​ങ്ങ​ളി​ല്ലാ​തെ ആ​ന​യെ മാ​റ്റു​ന്ന​തി​നാ​യി മേ​ഖ​ല​യി​ൽ 144 പ്ര​ഖ്യാ​പി​ച്ചേ​ക്കും.

ആ​ന​യെ പി​ടി​കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തേ​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ജ​സ്റ്റീ​സ് ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റീ​സ് പി.​ഗോ​പി​നാ​ഥ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് അ​രി​ക്കൊ​മ്പ​ൻ വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്.