നാ​റ്റോ​യി​ൽ ഇ​നി ഫി​ൻ​ല​ൻ​ഡും

09:49 PM Apr 04, 2023 | Deepika.com
ബ്ര​സ​ൽ​സ്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക​സ​ഖ്യ​മാ​യ നാ​റ്റോ​യി​ൽ ഇ​നി ഫി​ൻ​ല​ൻ​ഡും. ചൊ​വ്വാ​ഴ്ച നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ൽ ഫി​ൻ​ല​ൻ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി ചേ​ർ​ന്നു. ഫി​ന്നി​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി പെ​ക്ക ഹാ​വി​സ്‌​റ്റോ ബ്ര​സ​ൽ​സി​ലെ നാ​റ്റോ ആ​സ്ഥാ​ന​ത്ത് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന് ഔ​ദ്യോ​ഗി​ക രേ​ഖ കൈ​മാ​റി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. റ​ഷ്യ​യു​മാ​യി 1,340 കി​ലോ​മീ​റ്റ​ര്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഫി​ന്‍​ല​ന്‍​ഡി​ന് നാ​റ്റോ അം​ഗ​ത്വം ആ​ശ്വാ​സ​ക​ര​മാ​ണ്.

നാ​റ്റോ​യി​ലെ 31-ാമ​ത്തെ അം​ഗ​മാ​ണു ഫി​ൻ​ല​ൻ​ഡ്. യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ അ​ധി​നി​വേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഫി​ൻ​ല​ൻ​ഡും സ്വീ​ഡ​നും നാ​റ്റോ​യി​ൽ അം​ഗ ത്വ​ത്തി​ന് അ​പേ​ക്ഷ ന​ല്കി​യ​ത്. എ​ന്നാ​ൽ, തു​ർ​ക്കി​യും ഹം​ഗ​റി​യും സ​മ്മ​തം ന​ല്കി​യി​ല്ല.

പി​ന്നീ​ട് ഇ​രു രാ​ജ്യ​ങ്ങ​ളും ഫി​ൻ​ല​ൻ​ഡി​ന് അം​ഗ​ത്വം ന​ല്കാ​ൻ സ​മ്മ​തം അ​റി​യി​ച്ചു. സ്വീ​ഡ​നും വൈ​കാ​തെ നാ​റ്റോ അം​ഗ​ത്വം ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.