ഖെജൂരി(പശ്ചിമബംഗാൾ): സംസ്ഥാനത്ത് രാമനവമി ഘോഷയാത്രകൾ അനുമതികൂടാതെ ന്യൂനപക്ഷമേഖലകളിലേക്കു കടന്നുകയറുകയാണെന്നും ഇതിനു പിന്നിൽ ബിജെപിയാണെന്നും മുഖ്യമന്ത്രി മമത ബാനർജി.
ഹൂഗ്ലി ജില്ലയിലെ റിഷ്ര, സെരാംപുർ എന്നിവിടങ്ങളിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനു പിന്നാലെയായിരുന്നു മമതയുടെ പ്രസ്താവന. രാമനവമി ആഘോഷിക്കുന്ന ദിവസത്തേക്ക് ഘോഷയാത്ര ചുരുക്കണം. അഞ്ചുദിവസം റാലി നടത്തുകയും കൈയിൽ ആയുധങ്ങൾ കരുതുന്നതും എന്തിനാണെന്നും മമത ചോദിച്ചു.
രാമനവമി ഘോഷയാത്രകൾക്കിടെയുണ്ടായ കലാപങ്ങളിൽ ഇതുവരെ 45 പേർ അറസ്റ്റിലായിട്ടുണ്ട്.
രാമനവമി ഘോഷയാത്ര: ന്യൂനപക്ഷമേഖലകളിലേക്ക് അനുമതിയില്ലാതെ കടന്നുകയറുന്നുവെന്നു മമത
03:48 AM Apr 04, 2023 | Deepika.com