കൊച്ചി: സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ജെസൽ കർണയ്റോ നയിക്കുന്ന 29 അംഗ ടീമിൽ അഡ്രിയാൻ ലൂണ ഒഴികെയുള്ള പ്രമുഖരെല്ലാം ഉണ്ട്.
ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
ടീമിലെ വിദേശ താരങ്ങൾ ഉൾപ്പടെ എല്ലാവരും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. 29 അംഗ ടീമില്‍ 11 പേർ മലയാളികളാണ്. രാഹുല്‍ കെ.പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന് എം.എസ്, സച്ചിന് സുരേഷ്, നിഹാല്‍ സുധീഷ്, വിബിന് മോഹനന്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.
ടീം
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിംഗ് ഗില്‍, കരണ്‍ജിത് സിംഗ്, സച്ചിന് സുരേഷ്, മുഹീത് ഷബീര്‍.
പ്രതിരോധം: വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്കോവിച്ച്, ഹോര്‍മിപം റൂയിവ, സന്ദീപ് സിംഗ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസല്‍ കര്‍ണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.
മധ്യനിര: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സണ് സിംഗ്, ഇവാന് കല്യൂഷ്നി, മുഹമ്മദ് അസ്ഹര്‍, വിബിന് മോഹനന്.
മുന്നേറ്റം: ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്, രാഹുല്‍ കെ.പി, സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിംഗ്, ശ്രീക്കുട്ടന് എം.എസ്., മുഹമ്മദ് ഐമെന്‍, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.
സൂപ്പർ കപ്പ്: ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
07:36 PM Apr 03, 2023 | Deepika.com