തോ​റ്റ് തു​ട​ങ്ങി പോ​രാ​ളി​ക​ൾ; ആ​ർ​സി​ബി​ക്ക് ജ​യം

12:28 AM Apr 03, 2023 | Deepika.com
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് സീസണിലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ന്ന പ​തി​വ് ആ​വ​ർ​ത്തി​ച്ച് മും​ബൈ ഇ​ന്ത്യ​ൻ​സ്. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ എ​ട്ടു വി​ക്ക​റ്റി​നാ​ണ് മും​ബൈ​യെ ത​ക​ർ​ത്ത​ത്.

തി​ല​ക് വ​ർ​മ​യു​ടെ (84*) ബാ​റ്റിം​ഗ് ബ​ല​ത്തി​ൽ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ർ​സി​ബി 16.2 ഓ​വ​റി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

ആ​ർ​സി​ബി​ക്ക് വേ​ണ്ടി നാ​യ​ക​ൻ ഫാ​ഫ് ഡു​പ്ല​സി​യും (43 പ​ന്തി​ൽ 73) വി​രാ​ട് കോ​ഹ്‌‌​ലി​യും (49 പ​ന്തി​ൽ 89*) ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 14.5 ഓ​വ​റി​ൽ 148 റ​ൺ​സ് നേ​ടി. ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ മൂ​ന്നു പ​ന്തി​ൽ 12 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു.

നേ​ര​ത്തേ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ടോ​പ് ഓ​ർ​ഡ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ പേ​സ് ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ നി​ലം​പൊ​ത്തി. ഇ​ഷാ​ൻ കി​ഷ​നെ (10) മു​ഹ​മ്മ​ദ് സി​റാ​ജും കാ​മ​റൂ​ൺ ഗ്രീ​നി​നെ (5) റീ​സ് ടോ​പ്‌​ലി​യും രോ​ഹി​ത് ശ​ർ​മ​യെ (1) ആ​കാ​ശ്ദീ​പും പു​റ​ത്താ​ക്കി​യ​തോ​ടെ മും​ബൈ​യു​ടെ മു​ന​യൊ​ടി​ഞ്ഞു.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് (15) ത​ക​ർ​ത്ത​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി. അ​തോ​ടെ 8.5 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 48 റ​ൺ​സ് എ​ന്ന ദ​യ​നീ​യാ​വ​സ്ഥ​യി​ൽ മും​ബൈ.

അ​ഞ്ചാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ വ​ർ​മ​യു​ടെ ഇ​ന്നിം​ഗ്സ് മും​ബൈ​യെ വ​ൻ മാ​ന​ക്കേ​ടി​ൽ​നി​ന്ന് ര​ക്ഷി​ച്ചു. 46 പ​ന്തി​ൽ​നി​ന്ന് നാ​ല് സി​ക്സും ഒ​ന്പ​ത് ഫോ​റും അ​ട​ക്കം നേ​ടി​യാ​ണ് വ​ർ​മ 84 റ​ൺ​സി​ലെ​ത്തി​യ​ത്.