പി​ഴ വ​ലി​യ പി​ഴ; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ബ്ലാ​സ്റ്റേ​ഴ്സും ആ​ശാ​നും

11:09 PM Apr 02, 2023 | Deepika.com
കൊ​ച്ചി: ഐെ​സ്എ​ൽ പ്ലേ ​ഓ​ഫ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ ക​ളം​വി​ട്ട​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചും. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ക്ല​ബും പ​രി​ശീ​ല​ക​നും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ന​ട​പ​ടി അ​ന​വ​സ​ര​ത്തി​ലു​ള്ള​തും നി​ർ​ഭാ​ഗ്യ​ക​ര​വു​മാ​യി​രു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം പി​ഴ​വ് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ബ്ലാ​സ്റ്റേ​ഴ്സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കേ​ണ്ടി​വ​ന്ന​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യി വു​കോ​മ​നോ​വി​ച്ച് പ​റ​ഞ്ഞു.

ഐ​എ​സ്എ​ൽ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ ബം​ഗ​ളൂ​രു എ​ഫ്സി നേ​ടി​യ ക്വി​ക് ഫ്രീ​കി​ക്ക് ഗോ​ളി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ക​ളം​വി​ട്ട​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഐ​എ​ഫ്എ​ഫ്) ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ചു.

ബ്ലാ​സ്റ്റേ​ഴ്സി​ന് നാ​ല് കോ​ടി രൂ​പ പി​ഴ, പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​ന് 10 മ​ത്സ​ര വി​ല​ക്കും അ​ഞ്ച് ല​ക്ഷം പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ. പ​ര​സ്യ​ക്ഷ മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​വാ​ൻ 10 ല​ക്ഷ രൂ​പ പി​ഴ ന​ൽ​ക​ണം. ബ്ലാ​സ്റ്റേ​ഴ്സ് ആ​റ് കോ​ടി​യും.