കോ​ഴി​ക്കോ​ട് യാ​ത്ര​ക്കാ​ര​ൻ ഓ​ടു​ന്ന ട്രെ​യി​നി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വ​ച്ചു

01:47 AM Apr 03, 2023 | Deepika.com
കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​ര​ൻ ഓ​ടു​ന്ന ട്രെ​യി​നി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വ​ച്ചു. ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് ഏ​ല​ത്തൂ​ർ സ്റ്റേ​ഷ​നു സ​മീ​പം രാ​ത്രി ഓ​ൻ​പ​തി​നു ശേ​ഷ​മാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്.

ഡി 1 ​ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് തീ​വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​ല​ത്തൂ​ർ സ്റ്റേ​ഷ​ൻ വി​ട്ട​തി​നു ശേ​ഷം ഡി 1 ​ൽ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ഒ​രാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് ട്രെ​യി​നി​നു​ള്ളി​ൽ തീ​വ​യ്ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

കോ​ര​പ്പു​ഴ പാ​ല​ത്തി​ൽ ക‍​യ​റു​മ്പോ​ഴാ​ണ് തീ ​പ​ട​രു​ക​യും യാ​ത്ര​ക്കാ​ർ അ​പാ​യ ച​ങ്ങ​ല​വ​ലി​ച്ച് ട്രെ​യി​ൻ‌ നി​ർ​ത്തു​ക​യും ചെ​യ്ത​ത്. തീ​പ​ട​ര്‍​ന്നെ​ങ്കി​ലും പെ​ട്ടെ​ന്നു അ​ണ​യ്ക്കാ​നാ​യ​ത് ര​ക്ഷ​യാ​യി.

അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.