ല​ക്ഷ്യം വി​ല സ്ഥി​ര​ത; ഒ​പെ​ക് പ്ല​സ് രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ഉ​ദ്പാ​ദ​നം കു​റ​യ്ക്കു​ന്നു

01:48 AM Apr 03, 2023 | Deepika.com
വി​യ​ന്ന: സൗ​ദി​യും മ​റ്റ് ഒ​പെ​ക് പ്ല​സ് രാ​ഷ്ട്ര​ങ്ങ​ളും എ​ണ്ണ ഉ​ദ്പാ​ദ​നം കു​റ​യ്ക്കു​ന്നു. പ്ര​തി​ദി​നം 1.15 ദ​ശ​ല​ക്ഷം ബാ​ര​ലി​ന്‍റെ കു​റ​വാ​ണ് വ​രു​ത്തു​ക. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല സ്ഥി​ര​ത ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​നം. മെ​യ് മു​ത​ൽ 2023 അ​വ​സാ​നം വ​രെ ഉ​ദ്പാ​ദ​ന​ത്തി​ൽ കു​റ​വ് വ​രു​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

സൗ​ദി അ​റേ​ബ്യ, യു​എ​ഇ, കു​വൈ​ത്ത്, ഇ​റാ​ഖ്, ഒ​മാ​ന്‍, അ​ല്‍​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ ത​ങ്ങ​ളു​ടെ എ​ണ്ണ ഉ​ത്പാ​ദ​നം പ്ര​തി​ദി​നം 50,000 ബാ​ര​ല്‍ കു​റ​യ്ക്കും. യു​എ​ഇ എ​ണ്ണ ഉ​ത്പാ​ദ​നം പ്ര​തി​ദി​നം 1,44,000 ബാ​ര​ല്‍ കു​റ​യ്ക്കും.

1,28,00 ബാ​ര​ല്‍ കു​റ​യ്ക്കു​മെ​ന്നാ​ണ് കു​വൈ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​റാ​ഖ് 2,11,00 ബാ​ര​ലും ഒ​മാ​ന്‍ 40,000 ബാ​ര​ലും അ​ല്‍​ജീ​രി​യ 48,000 ബാ​ര​ലും പ്ര​തി​ദി​ന ഉ​ദ്പാ​ദ​നം കു​റ​യ്ക്കും.