രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു

03:23 PM Apr 02, 2023 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 1,784 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18,389 ആയി.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായി. പ്രതിവാര ടിപിആർ 2.24 ശതമാനമാണ്. 92.18 കോടി ടെസ്റ്റുകൾ ഇതുവരെ നടത്തി. 1.33 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.