ഇന്ന് ഓശാന ഞായർ; വിശുദ്ധിയുടെ നിറവിൽ വിശുദ്ധവാരം

03:23 PM Apr 02, 2023 | Deepika.com
കോട്ടയം: വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമയാണ് വിശ്വാസികൾക്ക് ഓശാന.

സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോലപ്രദക്ഷിണവും തിരുക്കർമങ്ങളും നടന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്‍റ് തോമസ് മൗണ്ടിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.