ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ അ​ധ്യാ​പ​ക​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി

11:21 AM Apr 02, 2023 | Deepika.com
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പ​രു​പു​രു​ഷ ബ​ന്ധം സം​ശ​യി​ച്ച് അ​ധ്യാ​പ​ക​ന്‍ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു. ചി​റ്റൂ​രി​ലാ​ണ് സം​ഭ​വം.

ഹേ​മ​ല​ത എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​സ്ആ​ര്‍ പു​രം ഗ​ണ്ട്‌​ല​പ​ള്ളി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​തി​യും ഭാ​ര്യ​യും ചി​റ്റൂ​ര്‍ സി​റ്റി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് മു​ൻ​പ് വ​രെ ഹേ​മ​ല​ത അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

ഈ ​കാ​ല​യ​ള​വി​ൽ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളു​മാ​യി ഹേ​മ​ല​ത​യ്ക്ക് അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന് ബാ​ബു സം​ശ​യി​ച്ചു. ഇ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

സം​ഭ​വ​മ​റി​ഞ്ഞ പോ​ലീ​സെ​ത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.