ടെം​പി​ൾ മൗ​ണ്ടി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​ടെ വെ​ടി​വ​യ്പ്പ്; പ​ല​സ്തീ​നി യു​വാ​വ് കൊ​ല​പ്പെ​ട്ടു

07:34 PM Apr 01, 2023 | Deepika.com
ടെ​ൽ അ​വീ​വ്: കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ലെ ടെം​പി​ൾ മൗ​ണ്ട് ആ​രാ​ധ​ന​ലാ​യ​ത്തി​ന് സ​മീ​പം പ​ല​സ്തീ​നി യു​വാ​വി​നെ ഇ​സ്ര​യേ​ലി സേ​ന വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. മു​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ൽ ഒ​സൈ​ബി(26) എ​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടെം​പി​ൾ മൗ​ണ്ട് ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ ഇ​സ്ര​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ചെ​യ്ൻ ഗേ​റ്റി​ന് സ​മീ​പ​ത്താ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്.

ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വേ​ള​യി​ൽ ഒ​സൈ​ബി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​ൻ മു​തി​ർ​ന്നെ​ന്നു​മാ​ണ് ഇ​സ്ര​യേ​ൽ സേ​ന അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഒ​രു യു​വ​തി​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം ഒ​സൈ​ബി ത​ട​യാ​ൻ ശ്ര​മി​ച്ചെ​ന്നും ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ളെ സൈ​ന്യം വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​തെ​ന്നു​മാ​ണ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി.

ഒ​സൈ​ബി​ക്ക് നേ​രെ ഇ​സ്രേ​യ​ൽ സേ​ന 10 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന് ശേ​ഷം മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി.